Monday, September 7, 2009

ടോർപിഗ് - ബോട്ട്നെറ്റ്

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാന്ത ബാർബറയിലെ ഒരുകൂട്ടം കമ്പ്യൂട്ടർ വിദഗ്ധർ ഈയിടയ്ക്ക് ഒരു പ്രധാന ഗവേഷണ ഫലം പുറത്തുവിടുകയുണ്ടായി. ടോർപിഗ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ‘ബോട്ട്നെറ്റി‘നെ ഹൈജാക്ക് ചെയ്ത് അതിലൂടെ കൈമാറിയിരുന്ന വിവരങ്ങൾ അതി വിദഗ്ധമായി ചോർത്തിയതിൽനിന്ന് ലഭിച്ച ചില സുപ്രധാന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. വളരെ താല്പര്യമുണർത്തുന്നതും എന്നാൽ ആശങ്കാജനകവുമായ ചില വിവരങ്ങളാണ് അതിൽ കാണാനായത്. റിപ്പോർട്ടിന്റെ വിശദ വിവരങ്ങളിലേയ്ക്ക് കടക്കുന്നതിനു മുൻപേ എന്താണ് ബോട്ട്നെറ്റ് എന്നതിനെ കുറിച്ച് ഒരൽ‌പ്പം.

റോബോട്ട് എന്നതിന്റെ ചുരുക്കപ്പേരായി ആണ് ബോട്ട് എന്ന വാക്ക് സാധാരണ ഉപയോഗിക്കാറുള്ളത്. കമ്പ്യൂട്ടറിന്റെ ഭാഷയിൽ ബോട്ടുകൾ എന്നാൽ സോഫ്റ്റ്‌വെയർ റോബോട്ടുകൾ അഥവാ ചില പ്രത്യേക ജോലികൾ ചെയ്യുവാനായി നിർമ്മിക്കപ്പെട്ട, തനിയേ പ്രവർത്തിക്കുന്ന ചെറിയ പ്രോഗ്രാമുകൾ എന്നർഥം. ബോട്ട്(bot) എന്ന വാക്ക് കമ്പ്യൂട്ടർ മേഖലയിൽ കൂടുതലും ഉപയോഗിക്കുന്നത് ഹാനികരമായ സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെടുത്തിയാണ്. എന്നാൽ അങ്ങനെയല്ലാത്ത ബോട്ടുകളും നിലവിലുണ്ട്. ഗൂഗിൾ ബോട്ട് ഒരു ഉദാഹരണമാണ്.(googlebot) (ഈ പ്രോഗ്രാമാണ് വെബ് സർവറുകളിൽ നിന്ന് സൈറ്റുകളുടെ വിവരങ്ങൾ ശേഖരിച്ച് ഇൻഡെക്സ് തയാറാക്കുവാൻ ഗൂഗിളിനെ സഹായിക്കുന്നത്).


തുടർന്ന് വായിക്കുക

No comments: