Saturday, September 5, 2009

യൂസ് നെറ്റ്- ഇന്റർനെറ്റിലെ ചർച്ചാ വേദികൾ

ഇന്നു നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന കമ്പ്യൂട്ടർ നെറ്റ്വർക്കാണു യൂസ്‌‌നെറ്റുകൾ എന്നറിയപ്പെടുന്നത്. വേൾഡ് വൈഡ് വെബ് നിലവിൽ വരുന്നതിനു ഏകദേശം ഒരു ദശാബ്ദം മുൻപ്തന്നെ ഇന്റർനെറ്റ് ഉപയോക്താക്കൾ പരസ്പരം ബന്ധപ്പെട്ട് ചർച്ചകൾ നടത്തുവാനായി ഉപയോഗിച്ചിരുന്നത് യൂസ് നെറ്റുകളായിരുന്നു. അക്കാലത്തു തന്നെ ബുള്ളറ്റിൻ ബോർഡുകൾ എന്നറിയപ്പെട്ടീരുന്ന ചർച്ചാ വേദികൾ നിലവിലുണ്ടായിരുന്നെങ്കിലും അവയെ അപേക്ഷിച്ച് യൂസ്‌‌നെറ്റിനുണ്ടായിരുന്ന പ്രത്യേകത ഇവ ഒരു സെർവർ കേന്ദ്രീകരിച്ചായിരുന്നില്ല പ്രവർത്തിച്ചിരുന്നത് എന്നുള്ളതായിരുന്നു. മാത്രമല്ല യൂസ്‌നെറ്റുകൾ ഒരു ഓർഗനൈസേഷന്റെയും കീഴിലല്ല പ്രവർത്തിക്കുന്നത്. അത് കൊണ്ട് യൂസ്‌‌നെറ്റുമായി ബന്ധിപ്പിച്ചിരുന്ന ഏതൊരു സിസ്റ്റത്തിൽ നിന്നും നിന്നും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുവാനും അവയെ അധികരിച്ച് ചർച്ചകൾ നടത്തുവാനും സാധിച്ചിരുന്നു. സെൻസർഷിപ്പുകളൊ യാതൊന്നുമില്ല്ല്ലാതെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ന്യൂസ് ഗ്രൂപ്പുകളിൽ ഉപയോക്താക്കൾ സമർപ്പിക്കുന്ന ചെറിയ നോട്ടുകളെയൊ സന്ദേശങ്ങളെയൊ അടിസ്ഥാനപ്പെടുത്തിയാണ് യൂസ്‌‌നെറ്റുകൾ പ്രവർത്തിക്കുന്നത്. ആദ്യത്തെ പീർ റ്റു പീർ നെറ്റ്വർക്കുകൾ എന്നു വേണമെങ്കിൽ യൂസ്‌‌നെറ്റുകളെ വിശേഷിപ്പിക്കാം. യു യു സി പി (Unix-to-Unix Copy Program.) എന്നറിയപ്പെട്ടിരുന്ന, യുണിക്സ് അടിസ്ഥാനമാക്കിയുള്ള ഫയൽ ഷെയറിംഗ് പ്രോട്ടോക്കോളുകൾ ഉപയോഗിച്ചായിരുന്നു യൂസ്‌‌നെറ്റുകൾ പ്രവർത്തിച്ചിരുന്നത്
കൂടുതൽ വായനക്ക്

1 comment:

alimajaf said...
This comment has been removed by the author.