Saturday, November 28, 2009

ജാലകം അഗ്രിഗേറ്റർ-കൂടുതൽ ഫീച്ചറുകളുമായി

മലയാളം അഗ്രിഗേറ്ററുകളുടെ ചരിത്രത്തിൽ ഒരു പുതിയ വഴിത്താര തെളീച്ച് കൊണ്ടാണ് ജാലകം അഗ്രിഗേറ്റർ മലയാളം ബ്ലോഗുലകത്തിലേക്ക് കടന്ന് വരുന്നത്. ഈ വർഷം ആഗസ്റ്റ് 31 ന് പുറത്തിറങ്ങിയ ജാലകം അഗ്രിഗേറ്ററിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബ്ലോഗ് വായനക്കാരുടെ ഇടയിൽ സാന്നിദ്ധ്യം ഉറപ്പിക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ ഒരു നേട്ടമായി ഞങ്ങൾ കണക്ക് കൂട്ടൂന്നു. ജാലകം അഗ്രിഗേറ്റർ പുറത്തിറങ്ങിയിട്ട് മൂന്ന് മാസം തികയുന്ന ഈ അവസരത്തിൽ അഗ്രിഗേറ്ററിന്റെ ഭാഗമായിട്ട് ഒരു റീഡർ ലിസ്റ്റ് അഗ്രിഗേറ്റർ കൂടി തുടങ്ങുകയാണ്. വായനാലിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയും അതു വഴി മികച്ച ബ്ലോഗ് പോസ്റ്റുകൾ വായനക്കാരിൽ എത്തിക്കുക എന്നതുമാണ് റീഡർ ലിസ്റ്റ് അഗ്രിഗേറ്റർ കൊണ്ട് സൈബർ ജാലകം ടീം ഉദ്ദേശിക്കുന്നത്. ജാലകം അഗ്രിഗേറ്ററിനോടൊപ്പം തന്നെ വലതു ഭാഗത്തായിട്ടാണ് റീഡർ ലിസ്റ്റ് അഗ്രിഗേറ്ററും തയ്യാറാക്കിയിരിക്കുന്നത്.

ജാലകം റീഡർ ലിസ്റ്റ് അഗ്രിഗേറ്ററിനെക്കുറിച്ച്.

അഗ്രിഗേറ്ററിന്റെ രജിസ്ട്രേഷൻ വിഭാഗത്തിൽ ആഡ് ചെയ്യുന്ന ഷെയറിംഗ് ലിസ്റ്റുകളിൽ നിന്നും അവയുടെ ഫീഡുകൾ പരിശോധിച്ചാണ് റീഡർ ലിസ്റ്റ് അഗ്രിഗേറ്റർ ക്രിയേറ്റ് ചെയ്യുന്നത്, ഉദാഹരണത്തിനു പത്ത് പേർ അഗ്രിയിൽ അവരവരുടെ റീഡർ ലിസ്റ്റുകൾ ചേർത്ത് കഴിഞ്ഞാൽ അവയുടെ ഫീഡ് പരിശോധിച്ച് ഒരേ പോസ്റ്റ് ഒന്നിൽ കൂടുതൽ ആളുകൾ ഷെയർ ചെയ്തിട്ടുണ്ടങ്കിൽ ഷെയർ ചെയ്തിരിക്കുന്നവരുടെ എണ്ണമനുസരിച്ച് ആ പോസ്റ്റ് അഗ്രിയുടെ ഏറ്റവും മുകളിലായി വരും, ആരൊക്കെയാണ് പ്രസ്തുത പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നതെന്നും അറിയാൻ സാധിക്കുന്ന വിധമാണ് റീഡർ ലിസ്റ്റ് അഗ്രിഗേറ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ജാലകം അഗ്രിഗേറ്ററിൽ വരുന്ന പോസ്റ്റുകൾക്കും റീഡർ ലിസ്റ്റ് അഗ്രിഗേറ്ററിൽ വരുന്ന പോസ്റ്റുകൾക്കും നേരെയായി ഒരു ഗ്രേഡിംഗ് (വോട്ടിങ്ങ്) ഓപ്ഷൻ കൂടി നൽകിയിട്ടുണ്ട്. ഓരോ പോസ്റ്റിന്റേയും വലതുവശത്തായി കാണുന്ന എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ വോട്ടുരേഖപ്പെടുത്തുവാനും വീണ്ടും ക്ലിക്ക് ചെയ്താൽ ചെയ്ത വോട്ട് റദ്ദാക്കുവാനും സാധിക്കും. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ ഐക്കൺ ആയി മാറുകയും റദ്ദാക്കി കഴിഞ്ഞാൽ ആയി മാറുകയും ചെയ്യും.( ജിമെയിൽ അക്കൌണ്ടുള്ളവർക്ക് അഗ്രിഗേറ്ററിൽ ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ഓരോ പോസ്റ്റുകൾക്കും ഗ്രേഡ് നൽകാൻ സാധിക്കുന്ന വിധമാണ് ജാലകം അഗ്രിഗേറ്റർ ക്രമീകരിച്ചിരിക്കുന്നത്). ഒരു ജിമെയിൽ അക്കൌണ്ടിൽ ഒരു പോസ്റ്റിനു ഒരു വോട്ട് മാത്രമെ ഒരാൾക്ക് അനുവദിച്ചീട്ടുള്ളൂ, ഓരൊ പോസ്റ്റിനും നേരെയായി എത്ര വോട്ടുകളാണ് ഒരു പോസ്റ്റിനു ലഭിച്ചിട്ടുള്ളത് എന്നറിയാൻ ഇതുവഴി സാധിക്കും. അഗ്രിഗേറ്ററിൽ ലോഗിൻ ചെയ്യാതെ തന്നെ ഇവ കാണാൻ സാധിക്കും. എന്നാൽ അഗ്രിഗേറ്ററിൽ ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ആ യൂസർ ഇതുവരെ ഷെയർ ചെയ്തിട്ടുള്ള പോസ്റ്റുകൾ, വോട്ട് ചെയ്ത പോസ്റ്റുകൾ എന്നിവ യൂസറുടെ പ്രൊഫൈൽ പേജിൽ കാണുന്ന വിധമാണ് ഡിസൈൻ. ആരൊക്കെയാണ് പോസ്റ്റുകൾ ഷെയർ ചെയ്തിരിക്കുന്നതെന്ന് ഷെയറിംഗ് അഗ്രിയിലെ യുസർ ഐക്കണിൽ മൌസ് ഓവർ ചെയ്യുമ്പോൾ തന്നെ കാണാനും മാത്രമല്ല ആ യൂസറുടെ മുഴുവൻ വായനാലിസ്റ്റിലെക്കും അവയിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ റീഡയറക്റ്റ് ചെയ്ത് മാറുകയും ചെയ്യും.


റീഡറിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തത് കൊണ്ട് മാത്രം മികച്ചതാവണമെന്നില്ല എന്നത് കൂടീ കണക്കിലെടുത്താണ് ഷെയേഡ് ലിസ്റ്റ് അഗ്രിയിലും ഗ്രേഡിംഗ് ഓപ്ഷൻ കൊടുത്തിരിക്കുന്നത്, അത് പോലെ ഷെയർ ചെയ്യാത്തവർക്ക് നല്ല പോസ്റ്റുകൾ എന്ന് തോന്നുന്നുവെങ്കിൽ വോട്ടിംഗ് ഓപ്ഷൻ വഴി ഒരു പോസ്റ്റിന് റേറ്റിംഗ് നൽകാം. വോട്ടീംഗ് ഓപ്ഷന്റെയും ഷെയറിംഗിന്റെയും മാനദണ്ടം “ രണ്ട് യൂസർ വോട്ടൂകൾക്ക് ഒരു ഷെയേഡ് വോട്ട് “ എന്ന കണക്കിനാണ്. തൽക്കാലം ഈ മാനദണ്ടമനുസരിച്ച് പോസ്റ്റുകൾ വേറേ ലിസ്റ്റ് ചെയ്യുന്നില്ല എങ്കിലും വോട്ടിംഗിന്റെ ട്രെന്റ് കണക്കാക്കിയിട്ട്, ഒരു ഷെയറിംഗിനു തുല്യം 2 വോട്ടൂകൾ എന്ന കണക്കിൽ ടോപ്പ് പോസ്റ്റുകൾ മറ്റൊരു പേജിൽ ഓപ്പൺ വരുന്ന രീതിയിൽ പിന്നീട് വരുന്നതായിരിക്കും. ( അതായത് 6 പേർ ഒരു പോസ്റ്റ് ഷെയർ ചെയ്തിട്ടൂണ്ട്, അത് പോലെ 14 പേർ ഒരു പോസ്റ്റ് വോട്ട് ചെയ്തിട്ടുമുണ്ടങ്കിൽ ടോപ്പിൽ വരിക 14 പേർ ഗ്രേഡ് ചെയ്ത പോസ്റ്റായിരിക്കും (1 share count = 2 user votes). ഇത് പർപ്പസായി ചില പോസ്റ്റുകൾ ഉയർത്തുന്നത് തടയാനായിട്ടാണ്. മിനിമം രണ്ട് പേരെങ്കിലും ഷെയർ ചെയ്താൽ മാത്രമെ പോസ്റ്റുകൾ ഷെയറിംഗ് അഗ്രിയിൽ കാണിക്കു, ചില ബ്ലോഗർമാർ അവരവരുടെ പോസ്റ്റുകൾ മാത്രം ഷെയർ ചെയ്യുന്നവരാണ് എന്നത് കൂടീ കണക്കിലെടൂത്തിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.

മറ്റൊരു സൌകര്യം കൂടീ പുതിയ അഗ്രിഗേറ്ററിൽ ഒരുക്കിയിട്ടുണ്ട്. ജിമെയിൽ അക്കൌണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന ഒരാൾക്ക് ജാലകം അഗ്രിഗേറ്ററിൽ വരുന്ന പോസ്റ്റുകൾ ബുക്ക് മാർക്ക് ചെയ്യാൻ സാധിക്കും,

പോസ്റ്റുകളുടെ താഴെയായി കാണുന്ന ബുക്ക് മാർക്ക് ഐക്കണിൽ ക്ലിക്ക് ചെയ്താൽ തങ്ങൾക്കിഷ്ടപ്പെട്ട ബ്ലോഗുകൾ അവരവരുടെ പ്രൊഫൈൽ പേജിന് കീഴെ ബുക്ക്മാർക്ക് ചെയ്യപ്പെടും.


ഇതിനായി പോസ്റ്റുകൾ ബുക്ക് മാർക്ക് ചെയ്തതിനു ശേഷം പ്രൊഫൈൽ ടാബിന് കീഴെയായി കാണുന്ന ബുക്ക് മാർക്ക് സെക്ഷന്റെ വലതു വശത്തായി കാണുന്ന റിഫ്രഷ് ബട്ടണിൽ ഒരു തവണ അമർത്തിയാൽ മതിയാകും.ഒറ്റ നോട്ടത്തിൽ വായിക്കണമെന്ന് തോന്നുന്ന പോസ്റ്റുകൾ പെട്ടന്ന് ബുക്ക്മാർക്ക് ചെയ്ത് വെയ്ക്കുവാനും സമയം കിട്ടുന്നതിനനുസരിച്ച് വായിക്കാനോ റെഫർ ചെയ്യാനോ ഇതുവഴി കഴിയും. ബുക്ക്മാർക്ക് ചെയ്ത പോസ്റ്റിന്റെ വലതുവശത്തു കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ അതിനെ ബുക്ക്മാർക്കിൽ നിന്ന് നീക്കം ചെയ്യുവാൻ സാധിക്കുന്നതാ‍ണ്.

മൂന്ന് രീതിയിലാണു റീഡർ ലിസ്റ്റിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റുകൾ അഗ്രിയിൽ കാണിക്കുക, മാസത്തിൽ ഏറ്റവും കൂടുതൽആൾക്കാർ ഷെയർ ചെയ്യുന്നവ, ആഴ്ചയിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യുന്നവ, ദിവസത്തിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യുന്നവ. ഇതെല്ലാം ടാബ് വൈസ് ആയി സെറ്റ് ചെയ്തിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന സംവിധാനം മാറ്റി ഒരൊ അരമണിക്കൂറിലുമായിരിക്കും ജാലകം അഗ്രിഗേറ്റർ അപ്ഡെറ്റ് ചെയ്യുന്നത് (പഴയത് പോലെ തന്നെ ബ്ലോഗുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വിഡ്ജറ്റ് കോഡുകളിൽ ക്ലിക്ക് ചെയ്താൽ ഉടൻ തന്നെ അവ അഗ്രിഗേറ്ററിൽ കൂട്ടിച്ചേർക്കപ്പെടും), റീഡർ ലിസ്റ്റ് അഗ്രിഗേറ്റർ ഓരൊ ആറ് മണിക്കൂറീലും അപ്ഡേറ്റ് ചെയ്യപ്പെടും. മാത്രമല്ല ഓരൊ ദിവസവും റീഡർ ലിസ്റ്റിൽ വരുന്ന പോസ്റ്റുകൾ മാറിക്കൊണ്ടെയിരിക്കും. (ഉദാഹരണത്തിന് ഒരു ബ്ലോഗ് പോസ്റ്റ് ഇന്നേ ദിവസം പബ്ലിഷ് ചെയ്യുകയും അതേ ദിവസം തന്നെ ഒരു യൂസർ അതിനെ തന്റെ ഷെയേഡ് ലിസ്റ്റിൽ ഉൾക്കൊള്ളിക്കുകയും ചെയ്താൽ ദിവസേനയുള്ള ഷെയേഡ് പോസ്റ്റുകളുടെ ടാബിനു കീഴെ പോസ്റ്റ് പബ്ലീഷ് ചെയ്ത സമയം മുതൽ പിറ്റേ ദിവസം അതേ സമയം വരെ അവിടെ തന്നെയുണ്ടാകും. ആഴ്ചയിലെ ഷെയേഡ് പോസ്റ്റുകളുടെ ടാബിന് കീഴെ ഒരാഴ്ചയോളം ഈ പോസ്റ്റുണ്ടാകും, മാ‍സത്തിന് വേണ്ടിയുള്ള ടാബിനു കിഴെയായി ഒരു മാസത്തോളവും ഈ പോസ്റ്റുകളുണ്ടാവും )

ഇതിലെ മൂന്ന് വിഭാഗത്തിനും പ്രത്യേകം RSS ഫീഡുകൾ ലഭ്യമാണ്. ഓരോ ടാബിന്റേയും വലതുഭാഗത്ത് മുകളിലായി കൊടുത്തിരിക്കുന്ന ബട്ടണിൽ അമർത്തിയാൽ അതാതു വിഭാഗത്തിലെ പോസ്റ്റുകൾ ഫീഡിലേക്ക് പോകാവുന്നതാണ്.

എങ്ങനെ റീഡർ ലിസ്റ്റുകൾ ക്രിയേറ്റ് ചെയ്യാം.

ഫീഡ് എന്താണെന്നും അവയുടെ ഉപയോഗമെന്താണെന്നും വളരെ വിശദമായി തന്നെ ആദ്യാക്ഷരി ബ്ലോഗിലെ ഈ പോസ്റ്റിൽ നൽകിയിട്ടുണ്ട്, അതു വായിച്ച് മനസ്സിലാക്കാൻ പറ്റാത്തവരുണ്ടങ്കിൽ അവർക്കായി ഒരു കുറിപ്പ്,

ആദ്യമായി ഗുഗിൾ നൽകുന്ന സൌകര്യമായ റീഡറിൽ നിങ്ങളൂടെ ഗൂഗിൾ അക്കൌണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.




ലോഗിൻ ചെയ്ത് കഴിഞ്ഞാൽ റീഡറിന്റെ ഇടത് വശത്തായി Add Subcription എന്നൊരു ബട്ടൺ കാണുവാൻ സാധിക്കും. ഇവിടെ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ഒരു ടെക്സ്റ്റ് ഏരിയ തുറന്ന് വരികയും തുടർന്ന് അവിടെ നിങ്ങൾക്കിഷ്ടപ്പെട്ട ബ്ലോഗുകളുടെയൊ സൈറ്റുകളുടേയൊ യൂ ആർ എൽ നൽകുക.



ശേഷം ഇടത് വശത്തായി കാണുന്ന ആൾ ഐറ്റംസ് (All Items) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ആഡ് ചെയ്ത ബ്ലോഗുകളുടെയോ സൈറ്റുകളുടെയൊ ഫീഡൂകൾ വലതു വശത്തായി കാണാൻ കഴിയും. ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ റീഡർ ലിസ്റ്റുകൾ തയ്യാറായിക്കഴിഞ്ഞു.


ഇനി നിങ്ങളുടെ റീഡർ ലിസ്റ്റിൽ നിന്നും ഇഷ്ടപെട്ട ബ്ലോഗ് പോസ്റ്റുകൾ മറ്റുള്ളവർക്കായി ഷെയർ ചെയ്യണമെങ്കിൽ ഇടത് വശത്തായി കാണുന്ന Your Stuffs എന്ന ഐക്കണിനു കീഴെയായി Shared Items എന്ന മറ്റൊരു ബട്ടൺ കാണാൻ കഴിയും, ഇവിടെ ക്ലിക്ക് ചെയ്താൽ വലതു വശത്തായി ഷെയറിംഗ് സെറ്റിംഗ്സ് (sharing Settings) എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും, ഇവിടെ ക്ലിക്ക് ചെയ്താൽ മറ്റൊരു പേജ് തുറന്ന് വരികയും ഇവിടെ നിങ്ങളുടെ ഷെയറിംഗിന്റെ സെറ്റിംഗ്സുകൾ കൊടുക്കാവുന്നതുമാണ്.

മറ്റുള്ളവരെ ഏതൊക്കെ പോസ്റ്റുകളാണ് നമുക്കിഷ്ടപ്പെട്ടത് എന്ന് കാണിക്കുന്നതിനായി ഏറ്റവും മുകൾഭാഗത്തായി കാണുന്ന കോമ്പോ ബോക്സിൽ നിന്നും Public Anyone Can View എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ മറ്റുള്ളവർക്ക് നമുക്കിഷ്ടപ്പെട്ട ബ്ലോഗ് പോസ്റ്റുകൾ എതൊക്കെയാണെന്ന് കാണുവാൻ സാധിക്കും.



തുടർന്ന് ഇടത് വശത്തായി കാണുന്ന All Items എന്ന ഓപ്ഷനിൽ ക്ലീക്ക് ചെയ്താൽ വലത് വശത്തായി നമ്മുടെ റീഡർ ലിസ്റ്റുകൾ തുറന്ന് വരികയും ഓരൊ പോസ്റ്റിനും കീഴെയായി ഷെയർ എന്ന മറ്റൊരു ഐക്കൺ കാണുവാനും സാധിക്കും, ഇവിടെ ക്ലിക്ക് ചെയ്താൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്ന പോസ്റ്റുകൾ ഏതൊക്കെയാണെന്ന് അറിയുവാനും അതു വഴി റീഡറിൽ നിന്നോ അതുമല്ലെങ്കിൽ പോസ്റ്റുകളുടെ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അവ പബ്ലീഷ് ചെയ്തിരിക്കുന്ന ബ്ലോഗ് പോസ്റ്റുകളിൽ പോയൊ അവ വായിക്കുവാൻ സാധിക്കും. മികച്ച ബ്ലോഗ് പോസ്റ്റുകളോ ആർട്ടിക്കിളുകളൊ ഷെയർ ചെയ്യുന്നത് വഴി നമ്മുടെ സുഹൃത്തുക്കൾക്കും അവ വായിക്കുവാനും ഷെയർ ചെയ്യാനും സാധിക്കും. കൂടുതൽ ആൾക്കാരിലേക്ക് മികച്ച പോസ്റ്റുകൾ എത്തും എന്നതാണ് ഇതിന്റെ ഗുണം, മാത്രമല്ല സെലക്റ്റീവ് ആയിട്ടുള്ള വായനക്കാർ ഏറ്റവും കൂടുതൽ പ്രിഫർ ചെയ്യുന്നതും ഈ വഴിയാണ്. എല്ലാ ബ്ലോഗുകളും ആർട്ടിക്കിളുകളും വായിക്കുന്നതിനു പകരം തങ്ങൾക്കിഷ്ടപ്പെട്ട ബ്ലോഗുകളൊ സൈറ്റുകളൊ മാത്രം സബ്സ്ക്രൈബ് ചെയ്ത് അവയിൽ വരുന്ന ആർട്ടിക്കിളൂകൾ വായിക്കാൻ ഇത് സഹായിക്കുന്നു.

നിങ്ങളുടെ റീഡർ ലിസ്റ്റുകളെ എങ്ങനെ ജാലകത്തിന്റെ റീഡർ ലിസ്റ്റ് അഗ്രിഗേറ്ററിൽ ഉൾക്കൊള്ളിക്കാം?

ജാലകത്തിന്റെ റീഡർ ലിസ്റ്റ് അഗ്രിഗേറ്ററിൽ നിങ്ങൾ പങ്കു വെക്കുന്ന പോസ്റ്റുകളും ആർട്ടിക്കിളുകളും ഉൾക്കൊള്ളിക്കുവാനായി ആദ്യം നിങ്ങളുടെ റീഡർ ലിസ്റ്റിന്റെ ആറ്റം ഫീഡ് യു ആർ എൽ എടുക്കേണതുണ്ട്.


ഇതെടുക്കുന്നതിനായി നേരത്തെ പറഞ്ഞത് പോലെ sharing settingsൽ പോവുക, ആ പേജിന്റെ ഏറ്റവും താഴെയായി നിങ്ങളുടെ കസ്റ്റം യു ആർ എലുകൾ കാണുവാൻ സാധിക്കും. അതിൽ കാണുന്ന എതെങ്കിലുമൊരു ഓപ്ഷൻ സെലക്റ്റ് ചെയ്തതിന് ശേഷം ആ യു ആർ എൽ ( ഉദാഹരണത്തിന് സൈബർ ജാലകം എന്ന യൂസറുടെ കസ്റ്റം യു ആർ എൽ http://www.google.com/reader/shared/cyberjalakam എന്നൊ അല്ലെങ്കിൽ http://www.google.com/reader/shared/09381433576238547955 എന്നോ ആയിരിക്കും)



നിങ്ങളുടെ ബ്രൌസർ തുറന്നതിനു ശേഷം കോപ്പി ചെയ്തെടുത്ത യൂ ആർ എൽ അഡ്രസ് ബാറിൽ കൊടുത്ത് എന്റർ ബട്ടൺ അമർത്തിയാൽ നിങ്ങൾ ഷെയർ ചെയ്തിട്ടുള്ള പോസ്റ്റുകളെല്ലാം തന്നെ കാണുവാൻ സാധിക്കും.

അതേ പേജിന്റെ വലത് വശത്തായി നിങ്ങളുടെ യൂസർ നെയിമിനു കീഴെയായി ആറ്റം ഫീഡ് (Atom Feed) എന്നൊരു ലിങ്ക് കാണുവാൻ സാധിക്കും, അതിൽ ക്ലിക്ക് ചെയ്താൽ മറ്റൊരു പേജിലേക്ക് റീഡയറക്റ്റ് ചെയ്ത് പോവുകയും ചെയ്യും.
റീഡറീന്റെ ആറ്റം ഫീഡ് യു ആർ എൽ കോപ്പി ചെയ്ത് ജാലകം അഗ്രിഗേറ്ററിന്റെ റീഡർ ലിസ്റ്റ് അഗ്രിഗേറ്ററിൽ നൽകുന്നതോട് കൂടീ റീഡർ ലിസ്റ്റ് അഗ്രിഗേറ്ററിൽ നിങ്ങൾ ഷെയർ ചെയ്യുന്ന പോസ്റ്റുകൾ കൂടി ഉൾക്കൊള്ളിക്കുവാൻ കഴിയും. അതുമല്ലെങ്കിൽ ആറ്റം ഫീഡിൽ റൈറ്റ് ക്ലിക്ക് ചെയ്ത് അതിൽ നിന്നും കോപ്പി ലിങ്ക് ലൊക്കേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആറ്റം ഫീഡ് യൂ ആർ എൽ എടുത്ത് മറ്റൊരു പേജിൽ കൊടുത്താലും ഫീഡിന്റെ എക്സ് എം എൽ (XML) പേജ് ഓപ്പൺ ചെയ്ത് വരും.

പുതിയ അഗ്രിഗേറ്റർ ബീറ്റാ സ്റ്റേജിലായതിനാൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും, നിങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്,

സൈബർ ജാലകം ടീമിനു വേണ്ടി

Monday, October 12, 2009

എ റ്റി എം-/ക്രെഡീറ്റ് കാർഡ് തട്ടിപ്പുകളും, ഫിഷിംഗും

“2003, ആഗസ്റ്റ് ഒന്നാം വാരം, പൂനെയിലെ കോളേജില് നിന്നും എം ബി എ കഴിഞ്ഞു ചെന്നൈ ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിയില് മാര്‍ക്കറ്റിംഗ് എക്സിക്യുടിവ്ആയി ജോലി ചെയ്തു വരികയായിരുന്നദീപക് പ്രേം മൻവാനി എന്ന 22 വയസുള്ള ചെറുപ്പക്കാരനെ അറസ് ചെയ്യുമ്പോള് ചെന്നൈ സിറ്റി പോലീസ് വിചാരിച്ചിരുന്നില്ല ദീപക് ഒരു അന്താരാഷ്ട്ര സൈബര് തട്ടിപ്പു സംഘത്തിലെ അംഗമായിരുന്നെന്ന്. ദീപകിനെ അറസ് ചെയ്യുമ്പോള് അദ്ധേഹത്തിന്റെ കയ്യില് ചെന്നൈ നഗരത്തിലെ രണ്ടു എ റ്റി എമ്മുകളില് നിന്നും തട്ടിച്ച 7.5 ലക്ഷം രൂപ ഉണ്ടായിരുന്നു. രാജ്യത്തു റിപ്പോറ്ട്ട് ചെയ്ത ആദ്യത്തെ എ റ്റി എം ഫ്രാഡ് കേസായിരുന്നു ദീപകിന്റേത്“

കൂടൂതൽ വായനക്ക്

Thursday, October 8, 2009

സിസ്റ്റം ഇൻഫർമേഷൻ അറിയാൻ SIW

വിൻഡോസ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സിസ്റ്റങ്ങളുടെ മുഴുവൻ ഇൻഫർമേഷനും കാണുന്നതിനായ് ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫ്രീവെയറാണ് SIW ( System Information for Windows). സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ മുഴുവൻ വിവരങ്ങൾ, ഡ്രൈവർ സോഫ്റ്റ്‌വെയറുകൾ, ഓപ്പറേറ്റിംസ് സോഫ്റ്റ്‌വെയറിന്റെ വേർഷൻ, ലൈസൻസ്ഡ് സോഫ്റ്റ്‌വെയറുകളുടെ വിവരങ്ങൾ , അവയുടെയെല്ലാം ലൈസൻസ് കീ വിവരങ്ങൾ ബൂട്ട് ഡിവൈസുകൾ, സെക്യൂരിറ്റി ഓപ്ഷനുകൾ, സിസ്റ്റം ലോഗ്, സിസ്റ്റം മെമ്മറി, നെറ്റ്‌വർക്ക് അഡാപ്റ്ററുകളുടെ വിവരങ്ങൾ, സിസ്റ്റവുമായി കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മറ്റു സിസ്റ്റങ്ങളുടെ ഐപി വിലാസങ്ങൾ, അവയുടെ മാക് അഡ്രസുകൾ തുടങ്ങി എല്ലാ വിവരങ്ങളും ഈ സോഫ്റ്റ്‌വെയറുപയോഗിച്ച് കാണുവാൻ സാധിക്കും.

കൂടുതൽ വായനക്ക്

Tuesday, September 29, 2009

3D വീഡിയോ

ഒരു 3D വീഡിയോ കാണണമെന്നുണ്ടോ ? തീയറ്റര്‍ വരെ പോകണമെന്നില്ല. ഇനി മുതല്‍ യൂട്യൂബിലൂടെയും 3D ഫോര്‍മാറ്റ് വീഡിയോകള്‍ കാണാം!. ചില വീഡിയോകളുടെ ലിങ്ക് താഴെ കാണാം.

തുടർന്ന് വായിക്കുക

Wednesday, September 23, 2009

ക്ലൗഡ് കമ്പ്യൂട്ടിംഗ്-ഒരു കുറിപ്പ്

വിവരസാ‍ങ്കേതിക വിദ്യയുടെ ലോകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്തു വരുന്ന ഒരു ടേം ആണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് (Cloud Computing) എന്ന പേരിലറിയപ്പെടുന്നത്. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റമായിട്ടാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്ന കൺസെപ്റ്റിനെ കണ്ടു വരുന്നത്. വളരെ അടുത്ത ഭാവിയിൽ തന്നെ നാമിന്ന് കാണുന്ന രീതിയിലുള്ള പെഴ്സണൽ സിസ്റ്റങ്ങൾ നമ്മുടെ ഡെസ്ക്ടോപ്പിൽ നിന്നും അപ്രത്യക്ഷമായേക്കം. ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്താണ് എന്നതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പാണ് താഴെക്കാണൂന്നത്.

ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗും ക്ലൌഡ് കമ്പ്യൂട്ടിംഗും.

വളരെ ലളിതമായി പറയുകയാണങ്കിൽ ഒരു കമ്പ്യൂട്ടർ നെറ്റ് വർക്ക് വഴി ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കമ്പ്യൂട്ടറുകൾ ഒരു കോമൺ ആവശ്യത്തിനായി പ്രവർത്തിക്കുമ്പോൾ അതിനെ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് എന്ന് വിളിക്കാം. ഈ കമ്പ്യൂട്ടറുകളെല്ലാം സ്ഥിതി ചെയ്യുന്നത് ചിലപ്പോൾ വെബിലായിരിക്കാം അതുമല്ലെങ്കിൽ ഒരു പ്രൈവറ്റ് നെറ്റ്‌വർക്കിലായിരിക്കാം. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗിൽ ഈ നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ചുമതലകൾ വീതിച്ച് നൽകുകയും അവ ഒരു പ്രത്യേക കമ്പ്യൂട്ടറിന്റെ പ്രവർത്തികളൊ അതുമല്ലങ്കിൽ ഒരു പ്രോഗ്രാമിനോ വേണ്ടി പ്രവർത്തിക്കുകയൊ ആയിരിക്കും ചെയ്യുക. നെറ്റ്‌വർക്കിനുള്ളീൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളൂടെ റിസോഴ്സസ്, ഹാർഡ്‌വെയറുകൾ, മെമ്മറി മുതലായവയെല്ലാം തന്നെ മറ്റു കമ്പ്യൂട്ടറുകളുമായി ഷെയർ ചെയ്തിരിക്കും. ഇവയെ ഒരു കൺ‌ട്രോൾ നോഡ് വഴി നിയന്ത്രിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി കമ്പ്യൂട്ടറുകളുടെ ശേഷി വളരെയധികം വർദ്ധിക്കുകയും അവ സൂപ്പർ കമ്പ്യൂട്ടറുകളെ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. ഡിസ്ട്രിബ്യൂട്ടിംഗ് കമ്പ്യൂട്ടിംഗ് ഗ്രിഡ് കമ്പ്യൂട്ടിംഗ് എന്ന മറ്റൊരു പേരിലുമറിയപ്പെടുന്നു. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് സിസ്റ്റം പ്രവർത്തിക്കുന്നതിനായ് ഒരു ഇന്റർഫെയ്സ് ആവശ്യമാണ്.

കൂടൂതൽ വായനക്ക്

Thursday, September 17, 2009

മോഷ്ടിക്കപ്പെട്ട ലാപ്ടോപ്പുകൾ കണ്ടുപിടിക്കുന്നതിനായി “പ്രെ” സോഫ്റ്റ്‌വെയർ

നിങ്ങളുടെ ലാപ് ടോപ്പ് നഷ്ടപ്പെട്ട് പോയാൽ എന്ത് ചെയ്യാൻ സാധിക്കും? സാധാരണഗതിയിൽ മോഷ്ടിക്കപ്പെട്ടതൊ നഷ്ടപ്പെട്ടതൊ ആയ ലാപ്‌ടോപ്പുകൾ കണ്ടൂപിടിക്കുക ഏറെക്കുറെ അസാധ്യം തന്നെ. എന്നാൽ അതിനൊരു പരിഹാരമായിട്ടാണ് പ്രേ എന്ന സോഫ്‌റ്റ്വെയറിന്റെ വരവ്. എന്നാൽ ഇതിനകം നഷ്ടപ്പെട്ട് പോയതൊ മോഷണം പോയതൊ ആയ ലാപ്ടോപ്പുകൾ കണ്ട്പിടിക്കാൻ ഇതുപയോഗിച്ച് കഴിയുകയില്ല.

ഗ്നു പ്രോജക്റ്റിന്റെ ഭാഗമായി GPLv3 ലൈസൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ് “പ്രെ“.ഡാറ്റാ ട്രാൻസഫറിനായി ഉപയോഗിക്കുന്ന curl എന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന്റെയും കമാന്റ് ലൈൻ വഴി ഇമെയിലുകൾ അയക്കുവാനായി ഉപയോഗിക്കുന്ന Brandon Zehm ന്റെ എന്ന SMTP സോഫ്റ്റ്‌വെയറുമാണു "പ്രെ " സോഫ്റ്റ്‌വെയറിന്റെ പ്രധാന ഭാഗങ്ങളായി പ്രവർത്തിക്കുന്നത്. പ്രെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ലാപ്ടോപ്പോ അതുമല്ലെങ്കിൽ ഡെസ്ക്ടോപ്പ് സിസ്റ്റങ്ങളൊ മോഷ്ടിക്കപ്പെട്ടാൽ ഇവ ഇന്റർനെറ്റുമായി എപ്പോഴെങ്കിലും കണക്റ്റ് ചെയ്യുമ്പോൾ സിസ്റ്റത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട്, ഡെസ്ക്ടൊപ്പ് സ്ക്രീൻ ഷോട്ട്, പബ്ലിക് ഐപി അഡ്രസ്, നെറ്റ്‌വർക്ക്,വൈ-ഫൈ വിവരങ്ങൾ, വെബ്ക്യാം കണക്റ്റ് ചെയ്തിട്ടുണ്ടങ്കിൽ ഉപയോഗിക്കുന്നയാളിന്റെ ഫോട്ടോ എന്നിവ “പ്രെ“ സോഫ്റ്റ്‌വെയറിന്റെ സൈറ്റിൽ നമുക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന വെബ് പേജിൽ റിപ്പോർട്ടായി ലഭിക്കുന്ന വിധമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വിൻഡോസ്, മാക്, ലിനക്സ് എന്നീ ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറുകളിൽ ഉപയോഗിക്കുന്നതിനായി ഇൻസ്റ്റലേഷൻ/റെപ്പോസിറ്ററി ഫയലുകൾ “പ്രെ” സോഫ്റ്റ്‌വെയറർ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്.

കൂടൂതൽ വായനക്ക്

Tuesday, September 15, 2009

യു എസ് ബി വഴിയുള്ള വൈറസിനെ തടയാൻ യു എസ് ബി ഡിസ്ക് സെക്യൂരിറ്റി

യു എസ് ബി ഡ്രൈവുകൾ കൈകാര്യം ചെയ്യുന്ന വിൻഡോസ് ഉപയോക്താക്കളെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രശ്നമാണ് വൈറസുകളുടെയും ട്രോജനുകളുടെയും ശല്യം. ഒരു സിസ്റ്റത്തിൽ നിന്നും മറ്റൊരു സിസ്റ്റത്തിലേക്ക് ഡാറ്റ ട്രാൻസ്ഫെർ ചെയ്യാനായി ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന യു എസ് ബി ഡ്രൈവുകൾ വഴി വൈറസുകൾ മറ്റു കമ്പ്യൂട്ടറുകളെയും നെറ്റ്‌വർക്കുകളെയും ബാധിക്കുന്നു. അത് കൊണ്ട് തന്നെ യു എസ് ബി ഡ്രൈവുകൾ വഴി ഡാറ്റ കൈമാറ്റം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രൊഫഷണൽ സ്ഥാപനങ്ങൾ മിക്കവയും വൈറസുകൾ സിസ്റ്റത്തിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനായി യു എസ് ബി ഡ്രൈവുകൾ ഡിസേബിൾ ചെയ്യുകയൊ അതുമല്ലങ്കിൽ യൂസർ റെസ്ട്രിക്ഷൻ നൽകുകയൊ ചെയ്താണ് ഇത് തടയുന്നത്.

കൂടൂതൽ വായനക്ക്

Thursday, September 10, 2009

കമ്പ്യൂട്ടറിൽ നിന്നും ഫ്ലാഷ് കുക്കികൾ നീക്കം ചെയ്യാനുള്ള വഴികൾ

ഇന്റനെറ്റ് വഴിയുള്ള നമ്മൂടെ ചലനങ്ങളെ വെബ്‌സെർവറുകൾക്ക് നിരീക്ഷിക്കുവാനായി ഉപയോഗിക്കുന്ന ചെറിയ ടെക്സ്റ്റ് ഫയലുകളാണ് കുക്കി ഫയലുകൾ. കുക്കിഫയലുകളെ ദുരുപയോഗം ചെയ്യുവാനുംഅതു വഴി ഡി എൻ എസ് ഹൈജാക്ക് എന്ന ഹാക്കിംഗ് വിദ്യ ചെയ്യുവാനും കഴിയുന്നു. കുക്കിഫയലുകൾ ബ്രൗസർ ക്ലോസ് ചെയ്യുന്നതിനോട്പ്പം നീക്കം ചെയ്യുന്നതു വഴി ഇവയെ ഒരു പരിധി വരെ തടയുവാനായി സാധിക്കും.

സാധാരണയായി ഒരു വെബ്പേജ് ഒരു ഉപയോക്താവ് അക്സസ് ചെയ്യുമ്പോൾ ഉപയോക്താവിന്റെ ബ്രൗസർ വഴി ഒരു ചെറിയ ടെക്സ്റ്റ് ഫയൽ വെബ്‌സെർവർ സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിടുന്നു. ഇത്തരം കുക്കി ഫയലുകളെ എച് റ്റി റ്റി പി കുക്കികൾ എന്നാണറിയപ്പെടുന്നത്. എന്നാൽ ഇവയല്ലാതെ മറ്റൊരു തരത്തിലുള്ള കുക്കി ഫയലുകൾ കൂടി വെബ്‌സെർവറുകൾ സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിടാറുണ്ട്, ഇവ ഫ്ലാഷ് കുക്കികൾ എന്ന പേരിൽ അറിയപ്പെടുന്നു. ഫ്ലാഷ് കുക്കികളെ ലോക്കൽ ഷെയേഡ് ഒബ്ജക്റ്റ് എന്നു കൂടി വിളിക്കപ്പെടുന്നു.

കൂടൂതൽ വായനക്ക്

Monday, September 7, 2009

ടോർപിഗ് - ബോട്ട്നെറ്റ്

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാന്ത ബാർബറയിലെ ഒരുകൂട്ടം കമ്പ്യൂട്ടർ വിദഗ്ധർ ഈയിടയ്ക്ക് ഒരു പ്രധാന ഗവേഷണ ഫലം പുറത്തുവിടുകയുണ്ടായി. ടോർപിഗ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ‘ബോട്ട്നെറ്റി‘നെ ഹൈജാക്ക് ചെയ്ത് അതിലൂടെ കൈമാറിയിരുന്ന വിവരങ്ങൾ അതി വിദഗ്ധമായി ചോർത്തിയതിൽനിന്ന് ലഭിച്ച ചില സുപ്രധാന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. വളരെ താല്പര്യമുണർത്തുന്നതും എന്നാൽ ആശങ്കാജനകവുമായ ചില വിവരങ്ങളാണ് അതിൽ കാണാനായത്. റിപ്പോർട്ടിന്റെ വിശദ വിവരങ്ങളിലേയ്ക്ക് കടക്കുന്നതിനു മുൻപേ എന്താണ് ബോട്ട്നെറ്റ് എന്നതിനെ കുറിച്ച് ഒരൽ‌പ്പം.

റോബോട്ട് എന്നതിന്റെ ചുരുക്കപ്പേരായി ആണ് ബോട്ട് എന്ന വാക്ക് സാധാരണ ഉപയോഗിക്കാറുള്ളത്. കമ്പ്യൂട്ടറിന്റെ ഭാഷയിൽ ബോട്ടുകൾ എന്നാൽ സോഫ്റ്റ്‌വെയർ റോബോട്ടുകൾ അഥവാ ചില പ്രത്യേക ജോലികൾ ചെയ്യുവാനായി നിർമ്മിക്കപ്പെട്ട, തനിയേ പ്രവർത്തിക്കുന്ന ചെറിയ പ്രോഗ്രാമുകൾ എന്നർഥം. ബോട്ട്(bot) എന്ന വാക്ക് കമ്പ്യൂട്ടർ മേഖലയിൽ കൂടുതലും ഉപയോഗിക്കുന്നത് ഹാനികരമായ സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെടുത്തിയാണ്. എന്നാൽ അങ്ങനെയല്ലാത്ത ബോട്ടുകളും നിലവിലുണ്ട്. ഗൂഗിൾ ബോട്ട് ഒരു ഉദാഹരണമാണ്.(googlebot) (ഈ പ്രോഗ്രാമാണ് വെബ് സർവറുകളിൽ നിന്ന് സൈറ്റുകളുടെ വിവരങ്ങൾ ശേഖരിച്ച് ഇൻഡെക്സ് തയാറാക്കുവാൻ ഗൂഗിളിനെ സഹായിക്കുന്നത്).


തുടർന്ന് വായിക്കുക

Saturday, September 5, 2009

യൂസ് നെറ്റ്- ഇന്റർനെറ്റിലെ ചർച്ചാ വേദികൾ

ഇന്നു നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന കമ്പ്യൂട്ടർ നെറ്റ്വർക്കാണു യൂസ്‌‌നെറ്റുകൾ എന്നറിയപ്പെടുന്നത്. വേൾഡ് വൈഡ് വെബ് നിലവിൽ വരുന്നതിനു ഏകദേശം ഒരു ദശാബ്ദം മുൻപ്തന്നെ ഇന്റർനെറ്റ് ഉപയോക്താക്കൾ പരസ്പരം ബന്ധപ്പെട്ട് ചർച്ചകൾ നടത്തുവാനായി ഉപയോഗിച്ചിരുന്നത് യൂസ് നെറ്റുകളായിരുന്നു. അക്കാലത്തു തന്നെ ബുള്ളറ്റിൻ ബോർഡുകൾ എന്നറിയപ്പെട്ടീരുന്ന ചർച്ചാ വേദികൾ നിലവിലുണ്ടായിരുന്നെങ്കിലും അവയെ അപേക്ഷിച്ച് യൂസ്‌‌നെറ്റിനുണ്ടായിരുന്ന പ്രത്യേകത ഇവ ഒരു സെർവർ കേന്ദ്രീകരിച്ചായിരുന്നില്ല പ്രവർത്തിച്ചിരുന്നത് എന്നുള്ളതായിരുന്നു. മാത്രമല്ല യൂസ്‌നെറ്റുകൾ ഒരു ഓർഗനൈസേഷന്റെയും കീഴിലല്ല പ്രവർത്തിക്കുന്നത്. അത് കൊണ്ട് യൂസ്‌‌നെറ്റുമായി ബന്ധിപ്പിച്ചിരുന്ന ഏതൊരു സിസ്റ്റത്തിൽ നിന്നും നിന്നും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുവാനും അവയെ അധികരിച്ച് ചർച്ചകൾ നടത്തുവാനും സാധിച്ചിരുന്നു. സെൻസർഷിപ്പുകളൊ യാതൊന്നുമില്ല്ല്ലാതെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ന്യൂസ് ഗ്രൂപ്പുകളിൽ ഉപയോക്താക്കൾ സമർപ്പിക്കുന്ന ചെറിയ നോട്ടുകളെയൊ സന്ദേശങ്ങളെയൊ അടിസ്ഥാനപ്പെടുത്തിയാണ് യൂസ്‌‌നെറ്റുകൾ പ്രവർത്തിക്കുന്നത്. ആദ്യത്തെ പീർ റ്റു പീർ നെറ്റ്വർക്കുകൾ എന്നു വേണമെങ്കിൽ യൂസ്‌‌നെറ്റുകളെ വിശേഷിപ്പിക്കാം. യു യു സി പി (Unix-to-Unix Copy Program.) എന്നറിയപ്പെട്ടിരുന്ന, യുണിക്സ് അടിസ്ഥാനമാക്കിയുള്ള ഫയൽ ഷെയറിംഗ് പ്രോട്ടോക്കോളുകൾ ഉപയോഗിച്ചായിരുന്നു യൂസ്‌‌നെറ്റുകൾ പ്രവർത്തിച്ചിരുന്നത്
കൂടുതൽ വായനക്ക്

Monday, August 31, 2009

ജാലകം - അഭിപ്രായങ്ങൾ

ജാലകത്തിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും.