Tuesday, September 29, 2009

3D വീഡിയോ

ഒരു 3D വീഡിയോ കാണണമെന്നുണ്ടോ ? തീയറ്റര്‍ വരെ പോകണമെന്നില്ല. ഇനി മുതല്‍ യൂട്യൂബിലൂടെയും 3D ഫോര്‍മാറ്റ് വീഡിയോകള്‍ കാണാം!. ചില വീഡിയോകളുടെ ലിങ്ക് താഴെ കാണാം.

തുടർന്ന് വായിക്കുക

Wednesday, September 23, 2009

ക്ലൗഡ് കമ്പ്യൂട്ടിംഗ്-ഒരു കുറിപ്പ്

വിവരസാ‍ങ്കേതിക വിദ്യയുടെ ലോകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്തു വരുന്ന ഒരു ടേം ആണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് (Cloud Computing) എന്ന പേരിലറിയപ്പെടുന്നത്. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റമായിട്ടാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്ന കൺസെപ്റ്റിനെ കണ്ടു വരുന്നത്. വളരെ അടുത്ത ഭാവിയിൽ തന്നെ നാമിന്ന് കാണുന്ന രീതിയിലുള്ള പെഴ്സണൽ സിസ്റ്റങ്ങൾ നമ്മുടെ ഡെസ്ക്ടോപ്പിൽ നിന്നും അപ്രത്യക്ഷമായേക്കം. ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്താണ് എന്നതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പാണ് താഴെക്കാണൂന്നത്.

ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗും ക്ലൌഡ് കമ്പ്യൂട്ടിംഗും.

വളരെ ലളിതമായി പറയുകയാണങ്കിൽ ഒരു കമ്പ്യൂട്ടർ നെറ്റ് വർക്ക് വഴി ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കമ്പ്യൂട്ടറുകൾ ഒരു കോമൺ ആവശ്യത്തിനായി പ്രവർത്തിക്കുമ്പോൾ അതിനെ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് എന്ന് വിളിക്കാം. ഈ കമ്പ്യൂട്ടറുകളെല്ലാം സ്ഥിതി ചെയ്യുന്നത് ചിലപ്പോൾ വെബിലായിരിക്കാം അതുമല്ലെങ്കിൽ ഒരു പ്രൈവറ്റ് നെറ്റ്‌വർക്കിലായിരിക്കാം. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗിൽ ഈ നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ചുമതലകൾ വീതിച്ച് നൽകുകയും അവ ഒരു പ്രത്യേക കമ്പ്യൂട്ടറിന്റെ പ്രവർത്തികളൊ അതുമല്ലങ്കിൽ ഒരു പ്രോഗ്രാമിനോ വേണ്ടി പ്രവർത്തിക്കുകയൊ ആയിരിക്കും ചെയ്യുക. നെറ്റ്‌വർക്കിനുള്ളീൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളൂടെ റിസോഴ്സസ്, ഹാർഡ്‌വെയറുകൾ, മെമ്മറി മുതലായവയെല്ലാം തന്നെ മറ്റു കമ്പ്യൂട്ടറുകളുമായി ഷെയർ ചെയ്തിരിക്കും. ഇവയെ ഒരു കൺ‌ട്രോൾ നോഡ് വഴി നിയന്ത്രിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി കമ്പ്യൂട്ടറുകളുടെ ശേഷി വളരെയധികം വർദ്ധിക്കുകയും അവ സൂപ്പർ കമ്പ്യൂട്ടറുകളെ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. ഡിസ്ട്രിബ്യൂട്ടിംഗ് കമ്പ്യൂട്ടിംഗ് ഗ്രിഡ് കമ്പ്യൂട്ടിംഗ് എന്ന മറ്റൊരു പേരിലുമറിയപ്പെടുന്നു. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് സിസ്റ്റം പ്രവർത്തിക്കുന്നതിനായ് ഒരു ഇന്റർഫെയ്സ് ആവശ്യമാണ്.

കൂടൂതൽ വായനക്ക്

Thursday, September 17, 2009

മോഷ്ടിക്കപ്പെട്ട ലാപ്ടോപ്പുകൾ കണ്ടുപിടിക്കുന്നതിനായി “പ്രെ” സോഫ്റ്റ്‌വെയർ

നിങ്ങളുടെ ലാപ് ടോപ്പ് നഷ്ടപ്പെട്ട് പോയാൽ എന്ത് ചെയ്യാൻ സാധിക്കും? സാധാരണഗതിയിൽ മോഷ്ടിക്കപ്പെട്ടതൊ നഷ്ടപ്പെട്ടതൊ ആയ ലാപ്‌ടോപ്പുകൾ കണ്ടൂപിടിക്കുക ഏറെക്കുറെ അസാധ്യം തന്നെ. എന്നാൽ അതിനൊരു പരിഹാരമായിട്ടാണ് പ്രേ എന്ന സോഫ്‌റ്റ്വെയറിന്റെ വരവ്. എന്നാൽ ഇതിനകം നഷ്ടപ്പെട്ട് പോയതൊ മോഷണം പോയതൊ ആയ ലാപ്ടോപ്പുകൾ കണ്ട്പിടിക്കാൻ ഇതുപയോഗിച്ച് കഴിയുകയില്ല.

ഗ്നു പ്രോജക്റ്റിന്റെ ഭാഗമായി GPLv3 ലൈസൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ് “പ്രെ“.ഡാറ്റാ ട്രാൻസഫറിനായി ഉപയോഗിക്കുന്ന curl എന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന്റെയും കമാന്റ് ലൈൻ വഴി ഇമെയിലുകൾ അയക്കുവാനായി ഉപയോഗിക്കുന്ന Brandon Zehm ന്റെ എന്ന SMTP സോഫ്റ്റ്‌വെയറുമാണു "പ്രെ " സോഫ്റ്റ്‌വെയറിന്റെ പ്രധാന ഭാഗങ്ങളായി പ്രവർത്തിക്കുന്നത്. പ്രെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ലാപ്ടോപ്പോ അതുമല്ലെങ്കിൽ ഡെസ്ക്ടോപ്പ് സിസ്റ്റങ്ങളൊ മോഷ്ടിക്കപ്പെട്ടാൽ ഇവ ഇന്റർനെറ്റുമായി എപ്പോഴെങ്കിലും കണക്റ്റ് ചെയ്യുമ്പോൾ സിസ്റ്റത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട്, ഡെസ്ക്ടൊപ്പ് സ്ക്രീൻ ഷോട്ട്, പബ്ലിക് ഐപി അഡ്രസ്, നെറ്റ്‌വർക്ക്,വൈ-ഫൈ വിവരങ്ങൾ, വെബ്ക്യാം കണക്റ്റ് ചെയ്തിട്ടുണ്ടങ്കിൽ ഉപയോഗിക്കുന്നയാളിന്റെ ഫോട്ടോ എന്നിവ “പ്രെ“ സോഫ്റ്റ്‌വെയറിന്റെ സൈറ്റിൽ നമുക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന വെബ് പേജിൽ റിപ്പോർട്ടായി ലഭിക്കുന്ന വിധമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വിൻഡോസ്, മാക്, ലിനക്സ് എന്നീ ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറുകളിൽ ഉപയോഗിക്കുന്നതിനായി ഇൻസ്റ്റലേഷൻ/റെപ്പോസിറ്ററി ഫയലുകൾ “പ്രെ” സോഫ്റ്റ്‌വെയറർ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്.

കൂടൂതൽ വായനക്ക്

Tuesday, September 15, 2009

യു എസ് ബി വഴിയുള്ള വൈറസിനെ തടയാൻ യു എസ് ബി ഡിസ്ക് സെക്യൂരിറ്റി

യു എസ് ബി ഡ്രൈവുകൾ കൈകാര്യം ചെയ്യുന്ന വിൻഡോസ് ഉപയോക്താക്കളെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രശ്നമാണ് വൈറസുകളുടെയും ട്രോജനുകളുടെയും ശല്യം. ഒരു സിസ്റ്റത്തിൽ നിന്നും മറ്റൊരു സിസ്റ്റത്തിലേക്ക് ഡാറ്റ ട്രാൻസ്ഫെർ ചെയ്യാനായി ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന യു എസ് ബി ഡ്രൈവുകൾ വഴി വൈറസുകൾ മറ്റു കമ്പ്യൂട്ടറുകളെയും നെറ്റ്‌വർക്കുകളെയും ബാധിക്കുന്നു. അത് കൊണ്ട് തന്നെ യു എസ് ബി ഡ്രൈവുകൾ വഴി ഡാറ്റ കൈമാറ്റം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രൊഫഷണൽ സ്ഥാപനങ്ങൾ മിക്കവയും വൈറസുകൾ സിസ്റ്റത്തിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനായി യു എസ് ബി ഡ്രൈവുകൾ ഡിസേബിൾ ചെയ്യുകയൊ അതുമല്ലങ്കിൽ യൂസർ റെസ്ട്രിക്ഷൻ നൽകുകയൊ ചെയ്താണ് ഇത് തടയുന്നത്.

കൂടൂതൽ വായനക്ക്

Thursday, September 10, 2009

കമ്പ്യൂട്ടറിൽ നിന്നും ഫ്ലാഷ് കുക്കികൾ നീക്കം ചെയ്യാനുള്ള വഴികൾ

ഇന്റനെറ്റ് വഴിയുള്ള നമ്മൂടെ ചലനങ്ങളെ വെബ്‌സെർവറുകൾക്ക് നിരീക്ഷിക്കുവാനായി ഉപയോഗിക്കുന്ന ചെറിയ ടെക്സ്റ്റ് ഫയലുകളാണ് കുക്കി ഫയലുകൾ. കുക്കിഫയലുകളെ ദുരുപയോഗം ചെയ്യുവാനുംഅതു വഴി ഡി എൻ എസ് ഹൈജാക്ക് എന്ന ഹാക്കിംഗ് വിദ്യ ചെയ്യുവാനും കഴിയുന്നു. കുക്കിഫയലുകൾ ബ്രൗസർ ക്ലോസ് ചെയ്യുന്നതിനോട്പ്പം നീക്കം ചെയ്യുന്നതു വഴി ഇവയെ ഒരു പരിധി വരെ തടയുവാനായി സാധിക്കും.

സാധാരണയായി ഒരു വെബ്പേജ് ഒരു ഉപയോക്താവ് അക്സസ് ചെയ്യുമ്പോൾ ഉപയോക്താവിന്റെ ബ്രൗസർ വഴി ഒരു ചെറിയ ടെക്സ്റ്റ് ഫയൽ വെബ്‌സെർവർ സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിടുന്നു. ഇത്തരം കുക്കി ഫയലുകളെ എച് റ്റി റ്റി പി കുക്കികൾ എന്നാണറിയപ്പെടുന്നത്. എന്നാൽ ഇവയല്ലാതെ മറ്റൊരു തരത്തിലുള്ള കുക്കി ഫയലുകൾ കൂടി വെബ്‌സെർവറുകൾ സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിടാറുണ്ട്, ഇവ ഫ്ലാഷ് കുക്കികൾ എന്ന പേരിൽ അറിയപ്പെടുന്നു. ഫ്ലാഷ് കുക്കികളെ ലോക്കൽ ഷെയേഡ് ഒബ്ജക്റ്റ് എന്നു കൂടി വിളിക്കപ്പെടുന്നു.

കൂടൂതൽ വായനക്ക്

Monday, September 7, 2009

ടോർപിഗ് - ബോട്ട്നെറ്റ്

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാന്ത ബാർബറയിലെ ഒരുകൂട്ടം കമ്പ്യൂട്ടർ വിദഗ്ധർ ഈയിടയ്ക്ക് ഒരു പ്രധാന ഗവേഷണ ഫലം പുറത്തുവിടുകയുണ്ടായി. ടോർപിഗ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ‘ബോട്ട്നെറ്റി‘നെ ഹൈജാക്ക് ചെയ്ത് അതിലൂടെ കൈമാറിയിരുന്ന വിവരങ്ങൾ അതി വിദഗ്ധമായി ചോർത്തിയതിൽനിന്ന് ലഭിച്ച ചില സുപ്രധാന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. വളരെ താല്പര്യമുണർത്തുന്നതും എന്നാൽ ആശങ്കാജനകവുമായ ചില വിവരങ്ങളാണ് അതിൽ കാണാനായത്. റിപ്പോർട്ടിന്റെ വിശദ വിവരങ്ങളിലേയ്ക്ക് കടക്കുന്നതിനു മുൻപേ എന്താണ് ബോട്ട്നെറ്റ് എന്നതിനെ കുറിച്ച് ഒരൽ‌പ്പം.

റോബോട്ട് എന്നതിന്റെ ചുരുക്കപ്പേരായി ആണ് ബോട്ട് എന്ന വാക്ക് സാധാരണ ഉപയോഗിക്കാറുള്ളത്. കമ്പ്യൂട്ടറിന്റെ ഭാഷയിൽ ബോട്ടുകൾ എന്നാൽ സോഫ്റ്റ്‌വെയർ റോബോട്ടുകൾ അഥവാ ചില പ്രത്യേക ജോലികൾ ചെയ്യുവാനായി നിർമ്മിക്കപ്പെട്ട, തനിയേ പ്രവർത്തിക്കുന്ന ചെറിയ പ്രോഗ്രാമുകൾ എന്നർഥം. ബോട്ട്(bot) എന്ന വാക്ക് കമ്പ്യൂട്ടർ മേഖലയിൽ കൂടുതലും ഉപയോഗിക്കുന്നത് ഹാനികരമായ സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെടുത്തിയാണ്. എന്നാൽ അങ്ങനെയല്ലാത്ത ബോട്ടുകളും നിലവിലുണ്ട്. ഗൂഗിൾ ബോട്ട് ഒരു ഉദാഹരണമാണ്.(googlebot) (ഈ പ്രോഗ്രാമാണ് വെബ് സർവറുകളിൽ നിന്ന് സൈറ്റുകളുടെ വിവരങ്ങൾ ശേഖരിച്ച് ഇൻഡെക്സ് തയാറാക്കുവാൻ ഗൂഗിളിനെ സഹായിക്കുന്നത്).


തുടർന്ന് വായിക്കുക

Saturday, September 5, 2009

യൂസ് നെറ്റ്- ഇന്റർനെറ്റിലെ ചർച്ചാ വേദികൾ

ഇന്നു നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന കമ്പ്യൂട്ടർ നെറ്റ്വർക്കാണു യൂസ്‌‌നെറ്റുകൾ എന്നറിയപ്പെടുന്നത്. വേൾഡ് വൈഡ് വെബ് നിലവിൽ വരുന്നതിനു ഏകദേശം ഒരു ദശാബ്ദം മുൻപ്തന്നെ ഇന്റർനെറ്റ് ഉപയോക്താക്കൾ പരസ്പരം ബന്ധപ്പെട്ട് ചർച്ചകൾ നടത്തുവാനായി ഉപയോഗിച്ചിരുന്നത് യൂസ് നെറ്റുകളായിരുന്നു. അക്കാലത്തു തന്നെ ബുള്ളറ്റിൻ ബോർഡുകൾ എന്നറിയപ്പെട്ടീരുന്ന ചർച്ചാ വേദികൾ നിലവിലുണ്ടായിരുന്നെങ്കിലും അവയെ അപേക്ഷിച്ച് യൂസ്‌‌നെറ്റിനുണ്ടായിരുന്ന പ്രത്യേകത ഇവ ഒരു സെർവർ കേന്ദ്രീകരിച്ചായിരുന്നില്ല പ്രവർത്തിച്ചിരുന്നത് എന്നുള്ളതായിരുന്നു. മാത്രമല്ല യൂസ്‌നെറ്റുകൾ ഒരു ഓർഗനൈസേഷന്റെയും കീഴിലല്ല പ്രവർത്തിക്കുന്നത്. അത് കൊണ്ട് യൂസ്‌‌നെറ്റുമായി ബന്ധിപ്പിച്ചിരുന്ന ഏതൊരു സിസ്റ്റത്തിൽ നിന്നും നിന്നും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുവാനും അവയെ അധികരിച്ച് ചർച്ചകൾ നടത്തുവാനും സാധിച്ചിരുന്നു. സെൻസർഷിപ്പുകളൊ യാതൊന്നുമില്ല്ല്ലാതെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ന്യൂസ് ഗ്രൂപ്പുകളിൽ ഉപയോക്താക്കൾ സമർപ്പിക്കുന്ന ചെറിയ നോട്ടുകളെയൊ സന്ദേശങ്ങളെയൊ അടിസ്ഥാനപ്പെടുത്തിയാണ് യൂസ്‌‌നെറ്റുകൾ പ്രവർത്തിക്കുന്നത്. ആദ്യത്തെ പീർ റ്റു പീർ നെറ്റ്വർക്കുകൾ എന്നു വേണമെങ്കിൽ യൂസ്‌‌നെറ്റുകളെ വിശേഷിപ്പിക്കാം. യു യു സി പി (Unix-to-Unix Copy Program.) എന്നറിയപ്പെട്ടിരുന്ന, യുണിക്സ് അടിസ്ഥാനമാക്കിയുള്ള ഫയൽ ഷെയറിംഗ് പ്രോട്ടോക്കോളുകൾ ഉപയോഗിച്ചായിരുന്നു യൂസ്‌‌നെറ്റുകൾ പ്രവർത്തിച്ചിരുന്നത്
കൂടുതൽ വായനക്ക്